23 December Monday

തീരുമാനം പറയാതെ 
ധോണി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

image credit MS Dhoni facebook


ചെന്നൈ
അടുത്ത ഐപിഎൽ സീസണിൽ മഹേന്ദ്രസിങ്‌ ധോണി കളിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. കളിക്കുമെന്ന്‌ ധോണി ഇതുവരെയും അറിയിച്ചിട്ടില്ലെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ചെന്നൈ സൂപ്പർ കിങ്‌സ്‌ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ഒക്‌ടോബർ 31നുള്ളിൽ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക സമർപ്പിക്കേണ്ടതുണ്ട്‌. രാജ്യാന്തര താരമല്ലാത്ത വിഭാഗത്തിൽ മുൻക്യാപ്‌റ്റനെ ചെന്നൈക്ക്‌ നിലനിർത്താം. നാല്‌ കോടി രൂപയ്‌ക്കായിരിക്കും നിലനിർത്തുക.

ധോണി സമ്മതം മൂളിയാൽ ഇത്‌ നടക്കും. 2020ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിക്കൽ പ്രഖ്യാപിച്ചശേഷം ഐപിഎല്ലിൽ മാത്രമാണ്‌ ധോണി കളിച്ചത്‌. കഴിഞ്ഞസീസണിൽ ക്യാപ്‌റ്റൻസ്ഥാനം ഋതുരാജ്‌ ഗെയ്‌ക്‌വാദിന്‌ കൈമാറി. ഐപിഎൽ മെഗാലേലം 24, 25 തീയതികളിൽ റിയാദിൽവച്ചായിരിക്കും നടക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top