22 December Sunday

ബം​ഗ്ലാദേശ് മുൻ നായകൻ ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ്

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ധാക്ക> ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകനും അവാമി ലീ​ഗ് മുൻ എംപിയുമായ ഷാകിബ് അൽ ഹസനെതിരെ കൊലക്കേസ്. ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ച പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ഷാകിബിനെതിരെ കേസെടുത്തത്. കേസിൽ 28-ാം പ്രതിയാണ് താരം.

ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുൽ ഇസ്‍ലാമിന്റെ മകൻ റുബൽ ആണ് വെടിയേറ്റു മരിച്ചത്. ഷാകിബ് ഉൾപ്പെടെയുള്ളവരുടെ ആഹ്വാന പ്രകാരം നടന്ന കലാപത്തിലാണ് മകൻ മരിച്ചതെന്നാണ് റിഫിഖുൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പടെ 154 പേർ കേസിൽ പ്രതികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top