ന്യൂഡൽഹി
ഗുസ്‌തിയിൽനിന്ന് വിരമിച്ച വിനേഷ് ഫോഗട്ടിനെതിരെ നോട്ടീസ് അയച്ച് ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ). പരിശോധനയ്‌ക്ക് ഹാജരായില്ല എന്നാണ് നാഡയുടെ ആരോപണം. ഈ മാസമാദ്യം സോനാപതിലുള്ള വിനേഷിന്റെ വീട്ടിൽ നാഡ സംഘമെത്തിയിരുന്നു. എന്നാൽ, ഇരുപത്തൊമ്പതുകാരി വീട്ടിലുണ്ടായില്ല. തുടർന്നാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. 14 ദിവസത്തിനുള്ളിൽ മറുപടി നൽകണം. നാഡയുടെ ടെസ്‌റ്റിങ് പൂളിൽ രജിസ്‌റ്റർ ചെയ്‌ത കായികതാരങ്ങൾ എല്ലാ വിവരങ്ങളും നൽകണമെന്നാണ് നിയമം.
പാരിസ് ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഫൈനലിൽ കടന്നെങ്കിലും ഭാരക്കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ഹരിയാനക്കാരിയെ അയോഗ്യയാക്കുകയായിരുന്നു. പിന്നാലെ വിരമിക്കലും പ്രഖ്യാപിച്ചു. ഗുസ്‌തി ഉപേക്ഷിച്ച വിനേഷ് രാഷ്‌ട്രീയത്തിലേക്കുമിറങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..