30 September Monday

ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ് ; കേരള വനിതകൾ ഒരുങ്ങുന്നു

സ്‌പോർട്‌സ്‌ ലേഖകൻUpdated: Sunday Sep 29, 2024

കേരള വനിതാ ടീം പരിശീലനത്തിനിടെ


കൊച്ചി
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനായി കേരള ടീം ഒരുങ്ങുന്നു. ഒന്നര ആഴ്‌ചത്തെ ക്യാമ്പിനുശേഷം അന്തിമ ടീമിനെ ഇന്ന്‌ തെരഞ്ഞെടുക്കും. കേരളം എ ഗ്രൂപ്പിലാണ്‌. തമിഴ്‌നാട്‌, ഹിമാചൽപ്രദേശ്‌, ഗോവ എന്നിവയാണ്‌ മറ്റു ടീമുകൾ. ഒക്‌ടോബർ അഞ്ചിന്‌ ആദ്യകളിയിൽ ഹിമാചലിനെ നേരിടും.

പാലക്കാട്‌ ജില്ലയിലെ വടക്കഞ്ചേരിയിലാണ്‌ ഇത്തവണ ഗ്രൂപ്പ്‌ മത്സരങ്ങൾ. ഫൈനൽ റൗണ്ട്‌ നവംബറിലാണ്‌. വേദി തീരുമാനിച്ചിട്ടില്ല. ഫൈനൽ റൗണ്ടിലെത്താൻ ഗ്രൂപ്പുജേതാക്കളാകണം. തൃശൂർ മുണ്ടൂർ സൽസബീൽ സെൻട്രൽ സ്‌കൂൾ മൈതാനത്താണ്‌ പരിശീലനം. ഇന്ത്യൻ ജൂനിയർ ടീമിലുണ്ടായിരുന്ന ഷിൽജി ഷാജിയും സബ്‌ജൂനിയർ ടീമിൽ കളിച്ച ആര്യശ്രീയും 30 അംഗ ക്യാമ്പിലുണ്ട്‌.

കേരളം ശക്തമായ ഗ്രൂപ്പിലാണെന്ന്‌ മുഖ്യകോച്ച്‌ എം നജുമുന്നീസ പറഞ്ഞു. മികച്ച പ്രകടനം അനിവാര്യമാണ്‌. നല്ല തയ്യാറെടുപ്പുമായാണ്‌ ടീം ഇറങ്ങുകയെന്ന്‌ കോച്ച്‌ വിശദീകരിച്ചു. സുബിത പൂവട്ടയാണ്‌ അസിസ്റ്റന്റ്‌ കോച്ച്‌. കേരളം ഒക്‌ടോബർ ഏഴിന്‌ തമിഴ്‌നാടിനെയും ഒമ്പതിന്‌ ഗോവയെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top