04 December Wednesday

ദേശീയ ഗെയിംസ്‌ 
ജനുവരി 28 മുതൽ 
ഉത്തരാഖണ്ഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024


ഡെറാഡൂൺ
മുപ്പത്തെട്ടാമത്‌ ദേശീയ ഗെയിംസ്‌ അടുത്തവർഷം ജനുവരി 28ന്‌ തുടക്കം. ഫെബ്രുവരി 14 വരെയാണ്‌ മേള. ആകെ 36 ഇനങ്ങളിലാണ്‌ മത്സരം. 32 കായിക ഇനങ്ങൾക്കൊപ്പം നാല്‌ പ്രദർശന ഇനങ്ങളുമുണ്ടാകും. കളരിപ്പയറ്റ്‌, യോഗാസന, മല്ലക്കാമ്പ്‌, റാഫ്‌റ്റിങ്‌ എന്നിവയാണ്‌ ഇതിലുൾപ്പെടുക. രാജ്യത്തെ പരമ്പരാഗതവും ആധുനികവുമായ കായിക ഇനങ്ങളുടെ ഉന്നമനത്തിന്‌ നാഴികക്കല്ലാകും ഉത്തരാഖണ്ഡ്‌ ദേശീയ ഗെയിംസെന്ന്‌ ഇന്ത്യ ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ പി ടി ഉഷ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top