മലപ്പുറം
ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ് നടത്താൻ സന്നദ്ധതയറിയിച്ച് കേരളം. ഇതിനായി ദേശീയ വോളിബോൾ അഡ്‌ഹോക്ക് കമ്മിറ്റിക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ കത്ത് നൽകി. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്‌ഐ)യിലെ തർക്കങ്ങളെ തുടർന്ന് ദേശീയ ചാമ്പ്യൻഷിപ് കുറച്ചുകാലമായി അനിശ്ചിതത്വത്തിലാണ്. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ വിഎഫ്‌ഐയെ സസ്‌പെൻഡ്‌ചെയ്ത് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ കമ്മിറ്റിക്കും ദേശീയ ചാമ്പ്യൻഷിപ് നടത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളം താൽപ്പര്യം അറിയിച്ചത്. വിഎഫ്‌ഐ നിലവിലുണ്ടായിരുന്ന കാലത്ത് 2018ൽ കോഴിക്കോടാണ് കേരളത്തിൽ അവസാനമായി ദേശീയ ചാമ്പ്യൻഷിപ് നടന്നത്.
സംസ്ഥാന സീനിയർ വോളി കണ്ണൂരിൽ
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ് നവംബറിൽ കണ്ണൂരിൽ നടക്കും. മിനി ചാമ്പ്യൻഷിപ് ഡിസംബറിൽ കോഴിക്കോടും സബ്‌ജൂനിയർ വിഭാഗം മത്സരങ്ങൾ സെപ്‌തംബറിൽ തിരുവനന്തപുരത്തുമാണ്. ജൂനിയർ ഒക്‌ടോബറിൽ തൃശൂരും യൂത്തുതല മത്സരം ഡിസംബറിൽ കാസർകോടും നടത്താനാണ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..