30 October Wednesday

നേഷൻസ്‌ ലീഗ്‌ ഫുട്‌ബോൾ : സ്‌പെയ്‌ൻ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


മാഡ്രിഡ്‌
സ്‌പെയ്‌ൻ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. സെർബിയയെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ നേട്ടം. ഐമെറിക്‌ ലപൊർട്ടെ, അൽവാരോ മൊറാട്ട, അലെക്‌സ്‌ ബയേന എന്നിവർ ലക്ഷ്യം കണ്ടു. സ്ട്രാഹിഞ്ച പാവലോവിച്ച്‌ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയതോടെ 76–-ാംമിനിറ്റുമുതൽ പത്തുപേരുമായാണ്‌ സെർബിയ കളിച്ചത്‌. ലീഗിൽ ജർമനിക്കുശേഷം ക്വാർട്ടർ ഉറപ്പിക്കുന്ന രണ്ടാമത്തെ സംഘമാണ്‌ സ്‌പെയ്‌ൻ. മറ്റു മത്സരങ്ങളിൽ പോർച്ചുഗലിനെ സ്‌കോട്‌ലൻഡ്‌ ഗോളടിക്കാതെ തളച്ചു. പോളണ്ടും ക്രൊയേഷ്യയുമായി സമനില വഴങ്ങി (3–-3).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top