മെൽബൺ > പ്രശസ്ത ഓസ്ട്രേലിയൽ ടെന്നിസ് താരം നീൽ ഫ്രേസർ അന്തരിച്ചു. മരണവിവരം ടെന്നിസ് ഓസ്ട്രേലിയ സ്ഥിരീകരിച്ചു. 24 വർഷം നീണ്ട കരിയറിൽ മൂന്ന് ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളും നാല് ഡേവിസ് കപ്പും നേടിയിട്ടുണ്ട്. 1960ൽ ഓസ്‌ട്രേലിയൻ ടെന്നീസ് താരം റോഡ് ലാവറിനെ തോൽപ്പിച്ചാണ് വിംബിൾഡൺ നേടിയത്. 1959ലും 60ലും സിംഗിൾസ്, പുരുഷ ഡബിൾസ്, മിക്‌സഡ് കിരീടങ്ങൾ നേടി. 11 പുരുഷ ഡബിൾസ് കിരീടങ്ങളും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..