22 December Sunday

നീരജ്‌ 
ഡയമണ്ട്‌ ലീഗിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

പാരിസ്‌> ഒളിമ്പിക്‌സിനുപിന്നാലെ നീരജ്‌ ചോപ്ര വീണ്ടും കളത്തിൽ. 22ന്‌ നടക്കുന്ന ലുസെയ്‌ൻ ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കുമെന്ന്‌ ഇരുപത്താറുകാരൻ അറിയിച്ചു. പാരിസ്‌ ഒളിമ്പിക്‌സിൽ പുരുഷ ജാവലിനിൽ വെള്ളിയായിരുന്നു ലോകചാമ്പ്യന്‌. പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ‘സീസൺ അവസാനിച്ചിട്ടില്ല. നാട്ടിലേക്ക്‌ വരാതെ വിദേശത്ത്‌ പരിശീലനം തുടരും. ലുസെയ്‌നിൽ പങ്കെടുക്കും. ഈ വർഷമവസാനം ശസ്‌ത്രക്രിയക്ക്‌ വിധേയനായേക്കും’–- നീരജ്‌ പറഞ്ഞു. ഒളിമ്പിക്‌ ചാമ്പ്യനായ പാകിസ്ഥാന്റ അർഷാദ്‌ നദീം ലുസെയ്‌നിൽ പങ്കെടുക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top