22 December Sunday

നീരജ്‌ ഇന്ന്‌ 
ഡയമണ്ട്‌ ലീഗിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

image credit neeraj chopra facebook


ലുസെയ്‌ൻ
ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയശേഷം ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ്‌ ചോപ്ര ഇന്ന്‌ വീണ്ടും കളത്തിൽ. സ്വിറ്റ്‌സർലൻഡിലെ ലുസെയ്‌ൻ ഡയമണ്ട്‌ ലീഗിലാണ്‌ ഇരുപത്താറുകാരൻ പങ്കെടുക്കുക. രാത്രി 12.20നാണ്‌ മത്സരം. സ്‌പോർട്‌സ്‌ 18 ചാനലിലും ജിയോ സിനിമയിലും തത്സമയം കാണാം.

പാരിസ്‌ ഒളിമ്പിക്‌സിൽ 89.45 മീറ്റർ എറിഞ്ഞാണ്‌ വെള്ളി നേടിയത്‌. വെങ്കലം നേടിയ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌, ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിയുണ്ടായിരുന്ന ചെക്ക്‌താരം യാകൂബ്‌ വാദ്‌ലെജ്‌, ജർമനിയുടെ ജൂലിയൻ വെർബർ എന്നിവരാണ്‌ പ്രധാന വെല്ലുവിളി. പത്തു താരങ്ങളാണ്‌ അണിനിരക്കുന്നത്‌. ഒളിമ്പിക്‌സ്‌ ജേതാവ്‌ പാകിസ്ഥാന്റെ അർഷാദ്‌ നദീം മത്സരത്തിനില്ല. ഈ സീസൺ അവസാനിച്ചാൽ നീരജ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top