ന്യൂഡൽഹി
ജാവലിൻത്രോയിലെ ലോകചാമ്പ്യൻ ചെക്ക്‌താരം യാൻ സെലെസ്‌നി ഇന്ത്യയുടെ ഒളിമ്പ്യൻ നീരജ് ചോപ്രയെ പരിശീലിപ്പിക്കും. നിലവിലെ കോച്ച് ജർമൻകാരൻ ക്ലോസ് ബർട്ടോനിറ്റ്‌സിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ നിയമനം. അമ്പത്തെട്ടുകാരനായ സെലെസ്‌നി 1992, 1996, 2000 ഒളിമ്പിക്‌സുകളിലെ സ്വർണമെഡൽ ജേതാവാണ്. 1996ൽ സ്ഥാപിച്ച 98.48 മീറ്ററാണ് ലോക റെക്കോഡ്. നീരജ് കഴിഞ്ഞ പാരിസ് ഒളിമ്പിക്‌സിൽ വെള്ളി നേടിയിരുന്നു. അതിനുമുമ്പ് ടോക്യോയിൽ സ്വർണവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..