22 December Sunday

ട്വന്റി 20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡിന് കന്നിക്കിരീടം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ദുബൈ> ട്വന്റി 20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തകർത്ത് ന്യൂസിലൻഡിന് കന്നിക്കിരീടം. ആദ്യം ബാറ്റ് ചെയ്ത കീവിസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണെടുത്തത്. മറുപടി ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: ന്യൂസിലൻഡ് 158/5. ദക്ഷിണാഫ്രിക്ക  126/9.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലിൽ എത്തിയാണ് കിവീസ് ആദ്യ കിരീടത്തിൽ മുത്തമിടുന്നത്.  2009ലും 2010ലും റണ്ണറപ്പായി. അതേസമയം തുടർച്ചയായി രണ്ടാം തവണയും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ കാലിടറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top