ഹൈദരാബാദ്
സയ്യദ് മുഖ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിലെ നിർണായക മത്സരത്തിൽ കേരളത്തിന് ദയനീയ തോൽവി. ആന്ധ്ര ആറ് വിക്കറ്റിന് ജയിച്ച് ക്വാർട്ടറിലെത്തി.
സ്‌കോർ: കേരളം 87 (18.1), ആന്ധ്ര 88/4 (13).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കേരളം തകർന്നടിഞ്ഞു. ഓപ്പണർമാരായ സഞ്‌ജു സാംസണും (7) രോഹൻ കുന്നുമ്മലും (9) പരാജയപ്പെട്ടു. 22 പന്തിൽ 27 റണ്ണെടുത്ത ജലജ് സക്‌സേനയാണ് ഉയർന്ന സ്‌കോറുകാരൻ. മുഹമ്മദ് അസ്‌ഹറുദീൻ (0), സൽമാൻ നിസാർ (3), വിഷ്‌ണുവിനോദ് (1), വിനോദ്‌കുമാർ (3) എന്നിവർ മങ്ങി. ഒരുവശത്ത് ഉറച്ചുനിന്ന ജലജ് സക്‌സേന റണ്ണൗട്ടായതോടെ ഏഴ് വിക്കറ്റിന് 55 റണ്ണെന്ന നിലയിലായി. അബ്ദുൾ ബാസിദും (18) എം ഡി നിധീഷും (14) നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്നിങ്സ് 87ൽ എത്തിച്ചത്. ആന്ധ്രയ്‌ക്കായി ശശികാന്ത് മൂന്ന് വിക്കറ്റെടുത്തു.
ചെറിയലക്ഷ്യത്തിലേക്ക് ആന്ധ്ര അനായാസം ബാറ്റ് വീശി. ഓപ്പണർ ശ്രീകർ ഭരതിന്റെ അർധസെഞ്ചുറി കാര്യങ്ങൾ എളുപ്പമാക്കി. 33 പന്തിൽ പുറത്താകാതെ 56 റണ്ണെടുത്ത് കളിയിലെ താരമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..