27 December Friday

സംസ്ഥാന ജൂനിയര്‍ ഹോക്കി: എറണാകുളം ചാമ്പ്യൻമാർ ; പാലക്കാടിന്‌ വെള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ എറണാകുളം ടീം


കൊല്ലം
ഒമ്പതാമത് സംസ്ഥാന ജൂനിയർ ഹോക്കി ആൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലാ ചാമ്പ്യൻമാർ. ഫൈനലിൽ പാലക്കാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളിന്‌ തോൽപ്പിച്ചു. നിശ്ചിത സമയത്ത്‌ ഇരുടീമും ഓരോ ഗോൾ വീതം നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കൊല്ലത്തെ തോൽപ്പിച്ച് തിരുവനന്തപുരം വെങ്കലം നേടി.

ഫൈനലിൽ 23–-ാം മിനിറ്റിൽ ക്യാപ്റ്റൻ സാലിക്കിലൂടെയാണ് പാലക്കാട് മുന്നിലെത്തിയത്. 31 –-ാം മിനിറ്റിൽ എറണാകുളം സമനില പിടിച്ചു. ഷൂട്ടൗട്ടിൽ ​ഗോൾകീപ്പർ ​രോഹിത്താണ് എറണാകുളത്തിനു രക്ഷകനായത്. തിരുവനന്തപുരത്തിന്റെ അഭി വിൻസെന്റ് ചാമ്പ്യൻഷിപ്പിന്റെ മികച്ച ഫോർവേഡായി. എറണാകുളത്തിന്റെ രോഹിത്ത് കുശ്വാ മികച്ച പ്രതിരോധതാരവും സി രോഹിത് ഡോൾഫി മികച്ച ഗോൾ കീപ്പറുമായി. പാലക്കാടിന്റെ ക്യാപ്റ്റൻ കെ എസ് സാലിക്കാണ് ടൂർണമെന്റിലെ താരം. സമാപന സമ്മേളനം ഹോക്കി സംസ്ഥാന സെക്രട്ടറി സി ടി സോജി ഉദ്‌ഘാടനംചെയ്‌തു. വിജയികൾക്കുള്ള ട്രോഫിയും വിതരണംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top