ബംഗളൂരു > ഇന്ത്യൻകുപ്പായം അഴിച്ചിട്ടും സുനിൽ ഛേത്രിയുടെ ഗോളടിമികവിന് ഒരു മങ്ങലുമില്ല. ഐഎസ്‌എൽ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടം സ്വന്തംപേരിലാക്കി നാൽപ്പതുകാരൻ. മോഹൻബഗാൻ സൂപ്പർ ജയന്റിനെതിരെ ലക്ഷ്യംകണ്ടതോടെയാണ് ബംഗളൂരു എഫ്‌സി മുന്നേറ്റക്കാരൻ റെക്കോഡിട്ടത്.
64 ഐഎസ്‌എൽ ഗോളായി ഛേത്രിക്ക്. 158 മത്സരങ്ങളിൽനിന്നാണ് നേട്ടം. മുംബൈ സിറ്റിക്കായും കളിച്ചിട്ടുണ്ട്. നൈജീരിയയുടെ ബർതലോമേവ് ഒഗ്‌ബച്ചെയെയാണ് ഛേത്രി മറികടന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്‌സി ക്ലബ്ബുകൾക്കായി കളിച്ച മുപ്പത്തൊമ്പതുകാരൻ 98 കളിയിൽ 63 ഗോളടിച്ചിട്ടുണ്ട്.
ഐഎസ്‌എല്ലിലെ ഗോൾവേട്ടക്കാർ
സുനിൽ ഛേത്രി 64
ബർതലോമേവ് ഒഗ്‌ബച്ചെ 63
റോയ് കൃഷ്ണ 56
ഫെറാൻ കൊറോമിനാസ് 48
ദ്യേഗോ മൗറീസിയോ 40
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..