22 December Sunday

ബാഡ്മിന്റൺ ; ലക്ഷ്യ ക്വാർട്ടറിൽ, പ്രണോയ്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

image credit Badminton Association of India facebook


പാരിസ്‌
ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ബാഡ്‌മിന്റൺ പുരുഷ സിംഗിൾസ്‌ പ്രീക്വാർട്ടറിൽ യുവതാരം ലക്ഷ്യ സെന്നിന്‌ ജയം. മലയാളിതാരം എച്ച്‌ എസ്‌ പ്രണോയിയെ നേരിട്ടുള്ള ഗെയിമുകൾക്ക്‌ കീഴടക്കിയ ലക്ഷ്യ ക്വാർട്ടർ ഫൈനലിലേക്ക്‌ മുന്നേറി. സ്‌കോർ: 21–-12, 21–-6. സെമി ലക്ഷ്യമിട്ട്‌ ഇന്ന്‌ വൈകിട്ട്‌ 6.30ന്‌ തായ്‌വാന്റെ മുൻ ഏഷ്യൻ ഗെയിംസ്‌ ചാമ്പ്യൻ ചൗ തിയൻ ചെന്നിനെ നേരിടും.

പുരുഷ ഡബിൾസിൽ മെഡൽപ്രതീക്ഷയോടെ മുന്നേറിയ ഇന്ത്യയുടെ സാത്വിക്‌ സായ്‌രാജ്‌ രങ്കിറെഡ്ഡി–-ചിരാഗ്‌ ഷെട്ടി സഖ്യം ക്വാർട്ടറിൽ തോറ്റ്‌ പുറത്തായി. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു ഇന്ത്യൻ സഖ്യം മലേഷ്യയുടെ ചിയ ആരോൺ–- സോ വൂയ്‌ ചിക്‌ ടീമിനോട്‌ തോറ്റത്‌. സ്‌കോർ: 21–-13, 14–-21, 16–-21.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top