20 November Wednesday

മാളവിക 
കേരളത്തെ 
നയിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


കൊച്ചി
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കാസർകോട്ടുനിന്നുള്ള മധ്യനിരക്കാരി പി മാളവിക നയിക്കും. കെ മാനസയാണ്‌ (കോഴിക്കോട്‌) വൈസ്‌ ക്യാപ്‌റ്റൻ. രണ്ടാഴ്‌ചത്തെ ക്യാമ്പിനുശേഷമാണ്‌ 22 അംഗ ടീമിനെ തെരഞ്ഞെടുത്തത്‌. കാസർകോട്‌ ജില്ലയിൽനിന്ന്‌ ആറു കളിക്കാർ ടീമിലുണ്ട്‌. തൃശൂരും കണ്ണൂരും നാലുവീതം. കോഴിക്കോട്ടുനിന്ന്‌ മൂന്നുപേരുണ്ട്‌. ഇടുക്കി രണ്ട്‌. തിരുവനന്തപുരം, പത്തനംതിട്ട, വയനാട്‌ ജില്ലകളിൽനിന്ന്‌ ഓരോ കളിക്കാരുമാണുള്ളത്‌.

കേരളം എ ഗ്രൂപ്പിലാണ്‌. തമിഴ്‌നാട്‌, ഹിമാചൽപ്രദേശ്‌, ഗോവ എന്നിവയാണ്‌ മറ്റു ടീമുകൾ.  അഞ്ചിന്‌ ആദ്യകളിയിൽ ഹിമാചലിനെ നേരിടും. ഏഴിന്‌ തമിഴ്‌നാടുമായും ഒമ്പതിന്‌ ഗോവയുമായാണ്‌ കളി. പാലക്കാട്‌ ജില്ലയിലെ വടക്കഞ്ചേരിയിലാണ്‌ ഗ്രൂപ്പ്‌ മത്സരങ്ങൾ. ഫൈനൽ റൗണ്ട്‌ നവംബറിലാണ്‌. വേദി തീരുമാനിച്ചിട്ടില്ല.

ടീം: വി വിനീത, വി ആരതി, എം രേഷ്‌മ (ഗോളികൾ), ആര്യശ്രീ, ഇ തീർഥലക്ഷ്‌മി, എം അഞ്‌ജിത, ടി മേഘ, കെ സാന്ദ്ര, തനുശ്രീ രമേഷ്‌, കെ ആർ ലക്ഷ്‌മിപ്രിയ, വി കെ സ്‌നിജിന (പ്രതിരോധക്കാർ), പി മാളവിക, എം ആർ അശ്വിനി, പി അശ്വതി, അൽഫോൺസ, കെ മാനസ, സോണിയ ജോസ്‌, ജിഷ്‌ന (മധ്യനിര), ഷിൽജി ഷാജി, അലീന ടോണി, സൗപർണിക, അഹാന വെങ്ങാട്ട്‌ (മുന്നേറ്റനിര). എം നജുമുന്നീസ (മുഖ്യ കോച്ച്‌), സുബിത പൂവട്ട (അസി. കോച്ച്), ആദിത്യ ദിലീപ്‌ (ഫിസിയോ), രേഖ സുനിൽകുമാർ (മാനേജർ).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top