23 December Monday

അണ്ടർ 17 സാഫ്‌ ഫുട്‌ബോൾ ; ഇന്ത്യ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


തിംഫു
അണ്ടർ 17 സാഫ്‌ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ കിരീടം നിലനിർത്തി. ഫൈനലിൽ ബംഗ്ലാദേശിനെ രണ്ട്‌ ഗോളിന്‌ കീഴടക്കിയാണ്‌ നേട്ടം. ഇടവേളയ്‌ക്കുശേഷമായിരുന്നു രണ്ട്‌ ഗോളും. മുഹമ്മദ്‌ കൈഫ്‌ തകർപ്പൻ ഹെഡറിലൂടെ ലീഡൊരുക്കി. എൻഗാംഗോഹുവിന്റെ കോർണറിൽ തലവയ്‌ക്കുകയായിരുന്നു. പരിക്കുസമയത്ത്‌ നസ്‌മുൾ ഹുദ ഫൈസൽ ജയമുറപ്പിച്ചു. ബോക്‌സിനുള്ളിൽനിന്നുള്ള കരുത്തുറ്റ ഷോട്ട്‌ ബംഗ്ലാ വല തകർത്തു. സെമിയിൽ നേപ്പാളിനെയാണ്‌ ഇന്ത്യ തോൽപ്പിച്ചത്‌. ഗ്രൂപ്പ്‌ ഘട്ടത്തിലും ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top