മാഡ്രിഡ്
ആരാധകരുടെ ആവേശം അതിരുകടന്ന കളിയിൽ റയൽ മാഡ്രിഡിനെ കുരുക്കി അത്‌ലറ്റികോ മാഡ്രിഡ് (1–-1). പരിക്കുസമയം ഏഞ്ചൽ കൊറിയയാണ് സമനില നേടിയത്. ഏദെർ മിലിറ്റാവോയിലൂടെ റയൽ മുന്നിലെത്തിയിരുന്നു.
അത്‌ലറ്റികോയുടെ തട്ടകമായ മെട്രൊപൊളിറ്റോ സ്‌റ്റേഡിയത്തിൽ മത്സരം 15 മിനിറ്റോളം നിർത്തിവച്ചു. ആരാധകർ റയൽ ഗോൾകീപ്പർ തിബൗ കുർട്ടോയ്‌ക്കുനേരെ കുപ്പികൾ ഉൾപ്പെടുന്ന വസ്‌തുക്കൾ എറിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. അത്‌ലറ്റികോ പരിശീലകൻ ദ്യേഗോ സിമിയോണി എത്തിയാണ് രംഗം ശാന്തമാക്കിയത്. ഈ അർജന്റീന കോച്ച് കാണികളോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. കളിയവസാനം മാർകോസ് ലൊറെന്റെ ചുവപ്പ് കാർഡ് കിട്ടി മടങ്ങിയത് അത്‌ലറ്റികോയ്‌ക്ക് തിരിച്ചടിയായി. സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ എട്ടു കളിയിൽ 18 പോയിന്റുമായി റയൽ രണ്ടാമത് തുടരുകയാണ്. അത്‌ലറ്റികോ (16) മൂന്നാമതുണ്ട്. ബാഴ്‌സലോണയാണ് (21) ഒന്നാമത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..