ലണ്ടൻ
മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല കാലമില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ സ്വന്തം കാണികൾക്കുമുന്നിൽ ടോട്ടനം ഹോട്‌സ്‌പറിനോട് മൂന്ന് ഗോളിന് തോറ്റു. ഈ സീസണിലെ മൂന്നാംതോൽവിയാണിത്. ആറ് കളിയിൽ ഏഴ് പോയിന്റുമായി 12–-ാംസ്ഥാനത്താണ് മുൻചാമ്പ്യൻമാർ.
മോശം പ്രകടനത്തോടെ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ സ്ഥാനവും ഭീഷണിയിലായി. ആരാധകർ രാജിക്കായി മുറവിളി ഉയർത്തുന്നുണ്ട്. മുൻ താരങ്ങളും ഡച്ച് പരിശീലകനെതിരെ വാളെടുത്തു. കഴിഞ്ഞവർഷം 38 കളിയിൽ 14 തോൽവിയായിരുന്നു യുണൈറ്റഡിന്.
ടോട്ടനത്തിനായി ബ്രെണ്ണൻ ജോൺസൺ, ദെയാൻ കുലുസേവ്‌സ്‌കി, ഡൊമിനിക് സൊളങ്കെ എന്നിവരാണ് ഗോളടിച്ചത്. ആദ്യപകുതി ക്യാപ്‌റ്റൻ ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടതോടെ പത്തുപേരുമായാണ് മഹാസമയവും യുണൈറ്റഡ് കളിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..