22 December Sunday

ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

പാരിസ്‌
ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽ പ്രതീക്ഷ സജീവമാക്കി ലക്ഷ്യ സെൻ. ഒളിമ്പിക്‌സ്‌ സെമിയിൽ കടക്കുന്ന ഇന്ത്യയുടെ ആദ്യ പുരുഷ താരമെന്ന നേട്ടവും സ്വന്തമാക്കി. ചൈനീസ്‌ തായ്‌പേയുടെ ചോ ടീൻ ചെന്നിനെ ഒന്നിനെതിരെ രണ്ട്‌ ഗെയിമുകൾക്ക്‌ തകർത്താണ്‌ മുന്നേറ്റം. ക്വാർട്ടറിലെ ആദ്യ ഗെയിമിൽ 19–-21ന്‌ പൊരുതിവീണശേഷം ഗംഭീര തിരിച്ചുവരവാണ്‌ ലക്ഷ്യ നടത്തിയത്‌. രണ്ടാം ഗെയിം 21–-15ന്‌ നേടിയ ലക്ഷ്യ നിർണായകമായ മൂന്നാം ഗെയിമിൽ 12–-ാംസീഡ്‌ താരമായ ചെന്നിനെ നിലംപരിശാക്കി, 21–-12. ഞായറാഴ്‌ചയാണ്‌ സെമി പോരാട്ടം.പ്രീക്വാർട്ടറിൽ മലയാളിയായ സഹതാരം എച്ച്‌ എസ്‌ പ്രണോയിയെ തോൽപ്പിച്ചാണ്‌  ക്വാർട്ടറിലേക്ക്‌ മുന്നേറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top