22 December Sunday

ലിട്ടണ് സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


റാവൽപിണ്ടി
പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ലിട്ടൺ ദാസിന്റെ സെഞ്ചുറി മികവിൽ ബംഗ്ലാദേശ്‌ പൊരുതി. മൂന്നാംദിനം ഒന്നാം ഇന്നിങ്‌സിൽ 262 റണ്ണാണെടുത്തത്‌. 12 റൺ ലീഡ്‌ വഴങ്ങി. രണ്ടാം ഇന്നിങ്‌സിൽ പാകിസ്ഥാന്‌ ഒമ്പതു റണ്ണെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടമായി. എട്ട്‌ വിക്കറ്റ്‌ ശേഷിക്കെ 21 റൺ ലീഡ്‌.

സ്‌കോർ: പാകിസ്ഥാൻ 274, 9/2; ബംഗ്ലാദേശ്‌ 262.

ഇരുപത്താറു റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റ്‌ നഷ്ടമായ ബംഗ്ലാദേശിനെ ലിട്ടൺ (138) കാത്തു. 78 റണ്ണുമായി മെഹിദി ഹസ്സൻ മിറാസ്‌ മികച്ച പിന്തുണയും നൽകി. പാകിസ്ഥാൻ മുൻനിരയിൽ അഞ്ചുപേർ രണ്ടക്കം കണ്ടില്ല. പാകിസ്ഥാനുവേണ്ടി കുറം ഷഹ്‌സാദ്‌ ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top