20 December Friday

ചെന്നൈയിനെ തളച്ച്‌ 
ഹൈദരാബാദ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


ഹൈദരാബാദ്‌
ഐഎസ്‌എൽ ഫുട്‌ബോളിൽ കരുത്തരായ ചെന്നൈയിൻ എഫ്‌സിയെ സമനിലയിൽ കുരുക്കി ഹൈദരാബാദ്‌ എഫ്‌സി (0–0). കളി തീരാൻ 20 മിനിറ്റ്‌ ശേഷിക്കെ പത്തുപേരായി ചുരുങ്ങേണ്ടിവന്നിട്ടും ഹൈദരാബാദ്‌ വിട്ടുകൊടുത്തില്ല. പ്രതിരോധക്കാരൻ പരാഗ്‌ ശ്രീവാസാണ്‌ രണ്ടു മഞ്ഞക്കാർഡ്‌ വാങ്ങി പുറത്തായത്‌. മലയാളിതാരവും ക്യാപ്റ്റനുമായ അലക്‌സ്‌ സജിയാണ്‌ ഹൈദരാബാദ്‌ പ്രതിരോധത്തിൽ തിളങ്ങിയത്‌. നാല്‌ പോയിന്റുമായി ഏഴാംസ്ഥാനത്താണ്‌ ചെന്നൈയിൻ. ഹൈദരാബാദ്‌ ആദ്യ രണ്ടു കളിയും തോറ്റിരുന്നു. 11–-ാമതാണ്‌ ടീം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top