സിഡ്നി
ഓസ്ട്രേലിയൻ എ ടീമിനെതിരായ ചതുർദിന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ എ മികച്ച നിലയിൽ. രണ്ടാംദിനം കളി നിർത്തുമ്പോൾ 120 റൺ ലീഡായി. രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 208 റണ്ണെന്ന നിലയിലാണ്.
സായ് സുദർശനും (96) ദേവ്ദത്ത് പടിക്കലുമാണ് (80) ക്രീസിൽ. ആദ്യ ഇന്നിങ്സിൽ 107 റണ്ണിന് പുറത്തായശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. പേസർ മുകേഷ് കുമാറിന്റെ കരുത്തിൽ ഓസീസിനെ 195 റണ്ണിന് കൂടാരം കയറ്റി. മറുപടിയിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനെയും (5) അഭിമന്യു ഈശ്വരനെയും (12) വേഗം നഷ്ടമായെങ്കിലും സായിയും പടിക്കലും കളി പിടിച്ചു. സ്കോർ: ഇന്ത്യ എ 107 & 208/2 ഓസ്ട്രേലിയ എ 195.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..