22 December Sunday

ഇന്ത്യയെ 
പൂട്ടി ലങ്ക

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024


കൊളംബോ
ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരിയ ആവേശത്തിൽ ആദ്യ ഏകദിന മത്സരത്തിനിറങ്ങിയ ഇന്ത്യയെ ശ്രീലങ്ക ‘ടൈ’യിൽ തളച്ചു. ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 230 റണ്ണെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 47.5 ഓവറിൽ 230ന്‌ അവസാനിച്ചു. ശിവം ദുബെയെയും അർഷ്‌ദീപ്‌ സിങ്ങിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ചരിത്‌ അസലങ്കയാണ്‌ ലങ്കയ്‌ക്ക്‌ വിജയസമാനമായ ‘ടൈ’ സമ്മാനിച്ചത്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്കയ്‌ക്കായി ഓപ്പണർ പതും നിസ്സംഗയും (56) ദുനിത്‌ വെല്ലാലഗേയും (പുറത്താകാതെ 67) തിളങ്ങി. മറുപടിയിൽ ട്വന്റി–-20 ശൈലിയിൽ ബാറ്റ്‌വീശിയ ക്യാപ്‌റ്റൻ രോഹിത്‌ ശർമ (47 പന്തിൽ 58) ഇന്ത്യക്ക്‌ മികച്ച തുടക്കം നൽകി. രണ്ടാം ഏകദിനം ഞായറാഴ്ചയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top