22 December Sunday

അഭിമന്യു ഈശ്വരന്‌ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


ലഖ്‌നൗ
മുംബൈയുടെ കൂറ്റൻ സ്‌കോറിനെതിരെ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യക്കായി അഭിമന്യു ഈശ്വരന്റെ ഒറ്റയാൾ പോരാട്ടം. ഇറാനി കപ്പ്‌ ക്രിക്കറ്റിൽ മൂന്നാംദിനം കളി നിർത്തുമ്പോൾ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 289 റണ്ണെന്ന നിലയിലാണ്‌.

151 റണ്ണുമായി അഭിമന്യു ക്രീസിലുണ്ട്‌. ഒരു സിക്‌സറും 12 ഫോറും ഈ ബംഗാളുകാരൻ പായിച്ചു. എന്നാൽ, മറ്റാർക്കും താളം കണ്ടെത്താനായില്ല. മുംബൈ ഒന്നാം ഇന്നിങ്‌സിൽ 537 റണ്ണെടുത്തു. സർഫറാസ്‌ ഖാൻ 222 റണ്ണിന്‌ പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top