ബുലവായോ
സിംബാബ്‌വേക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര പാകിസ്ഥാൻ സ്വന്തമാക്കി. രണ്ടാംമത്സരം 10 വിക്കറ്റിന് ജയിച്ചു. സ്‌കോർ: സിംബാബ്‌വേ 57 (12.4), പാകിസ്ഥാൻ 61/0 (5.3). സ്‌പിന്നർ സുഫറൊൻ മുഖീമാണ് സിംബാബ്‌വേയെ തകർത്തത്. 2.4 ഓവറിൽ മൂന്ന് റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ഓപ്പണർമാർ 37 റണ്ണെടുത്തശേഷം ബാറ്റിങ്നിര തകർന്നടിഞ്ഞു. 20 റണ്ണെടുക്കുന്നതിനിടെ 10 വിക്കറ്റും നഷ്‌ടമായി. ഒമെയ്‌ർ യൂസുഫും (22*) സായിം അയൂബും (36*) പാകിസ്ഥാന് അനായാസ ജയമൊരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..