22 December Sunday

ദേശീയ വനിതാ ഫുട്‌ബോൾ ; കേരളത്തിന്‌ ഇന്ന്‌ ഹിമാചൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


കൊച്ചി
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ ഗ്രൂപ്പ്‌ മത്സരത്തിൽ കേരളം ഇന്ന്‌ ഹിമാചൽപ്രദേശിനെ നേരിടും. പാലക്കാട്‌ ജില്ലയിലെ വടക്കഞ്ചേരി ടിഎംകെ അരീനയിൽ പകൽ മൂന്നരയ്‌ക്കാണ്‌ കളി. എ ഗ്രൂപ്പിൽ തമിഴ്‌നാട്‌, ഗോവ എന്നിവയാണ്‌ മറ്റു ടീമുകൾ. തമിഴ്‌നാടും ഗോവയും തമ്മിലുള്ള കളി രാവിലെ ഏഴരയ്‌ക്കാണ്‌.

തിങ്കളാഴ്‌ച തമിഴ്‌നാടുമായും ബുധനാഴ്‌ച ഗോവയുമായാണ്‌ കളി. ഗ്രൂപ്പ്‌ ജേതാക്കളായാൽ നവംബറിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക്‌ മുന്നേറാം.  എം നജുമുന്നീസ മുഖ്യകോച്ചും പി മാളവിക ക്യാപ്‌റ്റനുമായ 22 അംഗ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റൻ കെ മാനസയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top