ബ്രിസ്‌ബെയ്‌ൻ
ഇന്ത്യയും -ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ബ്രിസ്‌ബെയ്‌നിൽ രാവിലെ 8.50നാണ് മത്സരം. ലോക ഏകദിന ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയാണിത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളിതാരം മിന്നുമണിയുണ്ട്. പരിക്കേറ്റ് പിന്മാറിയ വിക്കറ്റ്‌കീപ്പർ ബാറ്റർ യസ്‌തിക ഭാട്ടിയയ്‌ക്കുപകരം ഉമ ഛേത്രിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അലീസ ഹീലിക്കുപകരം താഹില മക്‌ഗ്രാത്താണ് ഓസീസിനെ നയിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..