മസ്‌കത്ത്
ഏഷ്യൻ ജൂനിയർ ഹോക്കി പുരുഷ കിരീടം ഇന്ത്യ നിലനിർത്തി. ഫൈനലിൽ പാകിസ്ഥാനെ 5–-3ന് തോൽപ്പിച്ചു. അഞ്ചാംതവണയാണ് ജേതാക്കളാകുന്നത്. തുടർച്ചയായി മൂന്നാംതവണയും. ഇന്ത്യൻ ഗോൾകീപ്പറായിരുന്ന പി ആർ ശ്രീജേഷാണ് ടീമിന്റെ കോച്ച്. ചുമതലയേറ്റശേഷമുള്ള ആദ്യ കിരീടമാണ്. അടുത്ത വർഷത്തെ ജൂനിയർ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി.
ഫൈനലിൽ അരെയ്‌ജിത്ത് സിങ് നാല് ഗോളടിച്ചു. ദിൽരാജ് സിങ് പട്ടിക പൂർത്തിയാക്കി. കഴിഞ്ഞതവണയും പാകിസ്ഥാനെയാണ് (2–-1) തോൽപ്പിച്ചത്. ഗോളടിച്ചുകൂട്ടിയാണ് ഇന്ത്യയുടെ നേട്ടം. ആറ് കളിയിൽ 46 ഗോളടിച്ചു. വഴങ്ങിയത് ഏഴെണ്ണം. ജപ്പാൻ മൂന്നാംസ്ഥാനം നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..