05 December Thursday

ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ ; കേരളം യാത്ര തുടങ്ങി

ജിജോ ജോർജ്‌Updated: Thursday Dec 5, 2024

ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിനായി ഭുവനേശ്വറിലേക്ക് പുറപ്പെടുന്ന കേരള ടീം അംഗങ്ങളായ എൻ ശ്രീന, ഇ എസ് ശിവപ്രിയ, അലീന രാജൻ എന്നിവർ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ


ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള കേരളത്തിന്റെ ആദ്യസംഘം പുറപ്പെട്ടു. ഏഴുമുതൽ 11 വരെ ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് മീറ്റ്.  വിവേക് എക്സ്പ്രസിലാണ് ടീമിന്റെ യാത്ര. 20 താരങ്ങളാണ് വിവേക് എക്സ്പ്രസിലുള്ളത്. ഇവർ നാളെ രാവിലെ ഭുവനേശ്വറിലെത്തും. 12 താരങ്ങൾ പട്ന എക്സ്പ്രസിൽ വിജയനഗറിൽ എത്തി അവിടെനിന്ന് കണക്‌ഷൻ ട്രെയിനിൽ നാളെ രാവിലെ എത്തിച്ചേരും. ബാക്കിയുള്ള താരങ്ങളിൽ ഭൂരിഭാഗവും ഇന്നും നാളെയുമായി വിമാനമാർഗമാണ് എത്തുക.

ഒക്ടോബർ 25 മുതൽ 29 വരെ നടക്കേണ്ടിയിരുന്ന മീറ്റ് ദാന ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം അഞ്ചാംസ്ഥാനത്തായിരുന്ന കേരളം കിരീടം തിരിച്ചുപിടിക്കാൻ 108 അംഗ സംഘവുമായാണ് എത്തുക. കഴിഞ്ഞ ആറുതവണയായി ഹരിയാനയാണ് ജേതാക്കൾ. 98 ഇനങ്ങളിലായി പകലും രാത്രിയുമാണ് കലിംഗ സ്--റ്റേഡിയത്തിൽ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top