21 December Saturday

അർജന്റീനയ-്ക്ക് 
മൂന്ന്‌ ഗോൾ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


ബ്യൂണസ്‌ ഐറിസ്‌
ലോകകപ്പ്‌ ഫുട്‌ബാൾ യോഗ്യതയിൽ അർജന്റീനയ്‌ക്ക്‌ തകർപ്പൻ ജയം. ലാറ്റിനമേരിക്കൻ മേഖലയിൽ ചിലിക്കെതിരെ മൂന്ന്‌ ഗോൾ ജയമാണ്‌ നേടിയത്‌. ലയണൽ മെസിയുടെ അഭാവത്തിലും അർജന്റീനയുടെ കരുത്ത്‌ ചോർന്നില്ല. പൗളോ ഡിബാല 10–-ാംനമ്പർ കുപ്പായത്തിലിറങ്ങി ഗോളും നേടി. അലെക്‌സ്‌ മക്‌ അല്ലിസ്‌റ്റർ, ജൂലിയൻ അൽവാരെസ്‌ എന്നിവരും ലക്ഷ്യം കണ്ടു. 18 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്‌ ലയണൽ സ്‌കലോണിയുടെ സംഘം. ഏഞ്ചൽ ഡി മരിയ വിരമിച്ചശേഷമുള്ള ആദ്യമത്സരം കൂടിയായിരുന്നു അർജന്റീനയ്‌ക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top