22 December Sunday

ജോഹർ കപ്പിൽ 
ശ്രീജേഷ്‌ കോച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


ന്യൂഡൽഹി
പരിശീലകക്കുപ്പായത്തിൽ പി ആർ ശ്രീജേഷിന്‌ ഉടൻ അരങ്ങേറ്റം. സുൽത്താൻ ജോഹർ കപ്പ്‌ ജൂനിയർ ഹോക്കിയിലാണ് ശ്രീജേഷ്‌ പരിശീലകനായെത്തുക. 19നാണ്‌ ടൂർണമെന്റിന്‌ തുടക്കം. ജപ്പാനാണ്‌ ആദ്യ എതിരാളി. ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, മലേഷ്യ ടീമുകളുമുണ്ട്‌. അണ്ടർ 21 വിഭാഗത്തിലാണ്‌ ടൂർണമെന്റ്‌.
പാരിസ്‌ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ നേട്ടത്തിനുശേഷമാണ്‌ മലയാളി ഗോൾ കീപ്പറായ ശ്രീജേഷ്‌ വിരമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top