23 December Monday

സ്‌കൂൾ ഗെയിംസ്‌ ഇന്നുമുതൽ കണ്ണൂരിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


കണ്ണൂർ
സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ ഗ്രൂപ്പ്‌ സി മത്സരങ്ങൾ ഇന്നുമുതൽ കണ്ണൂർ ജില്ലയിലെ വിവിധ വേദികളിൽ ആരംഭിക്കും. ബുധനാഴ്‌ചവരെ മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഗുസ്‌തി, തയ്‌ക്വാൺഡോ മത്സരങ്ങൾ നടക്കും. ചൊവ്വ രാവിലെ 10.30ന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്യും.  
ചൊവ്വ, ബുധൻ ദിവസങ്ങളിൽ തലശേരി ഇൻഡോർ സ്‌റ്റേഡിയത്തിൽ ബാസ്‌കറ്റ്‌ബോളും കണ്ണൂർ ജിവിഎച്ച്‌എസ്‌എസിൽ (സ്‌പോർട്‌സ്‌) യോഗ മത്സരങ്ങളും തലശേരി സായി സെന്ററിൽ ജിംനാസ്‌റ്റിക്സ്‌ മത്സരങ്ങളും നടക്കും. ഇന്നും നാളെയും കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിലാണ്‌ അമ്പെയ്‌ത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top