08 October Tuesday

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


കൊച്ചി
സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തെ കെഎസ്ഇബി താരം അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം. മികച്ച കളിക്കാരിക്കുള്ള പി വിശ്വപ്പൻ സ്മാരക സ്വർണമെഡലും മൂല്യമേറിയ താരത്തിനുള്ള തോമസ് പി കളരിക്കൽ ട്രോഫിയും ലഭിച്ചു. പുരുഷവിഭാഗത്തിൽ എറണാകുളത്തെ ആന്റണി ജോൺസനാണ് മികച്ച കളിക്കാരൻ. മൂല്യമേറിയ താരം മുഹമ്മദ് ഷിറാസാണ്. ഇരുവരും കേരള പൊലീസ് താരങ്ങളാണ്.

കോട്ടയം ടീമിലുണ്ടായിരുന്ന ജിനു ദേവസ്യയും ഐറിൻ എൽസ ജോണും മികച്ച വാഗ്ദാനങ്ങളായി. ജിനു ചങ്ങനാശേരി എസ്‌ബി കോളേജിലും ഐറിൻ അസംപ്ഷൻ കോളേജിലുമാണ്. ഇവർക്ക് ബോബിറ്റ് മാത്യു പുരസ്കാരം ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top