26 December Thursday

വിനേഷിന്റെ ഇനത്തിൽ
 സാറയ്‌ക്ക്‌ സ്വർണം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


പാരിസ്‌
ഇന്ത്യയുടെ വിനേഷ്‌ ഫോഗട്ട്‌ ഫൈനലിൽ മത്സരിക്കേണ്ടിയിരുന്ന വനിതാ 50 കിലോ ഗുസ്‌തിയിൽ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിന്‌ സ്വർണം. സെമിയിൽ വിനേഷ്‌ തോൽപ്പിച്ച ക്യൂബയുടെ യുസ്‌നീലിസ്‌ ഗുസ്‌മാൻ ലോപസിനെ 3–-0ന്‌ മറികടന്നാണ്‌ മെഡലണിഞ്ഞത്‌.

ഫൈനലിനുമുമ്പ്‌ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം തൂക്കം അധികമായതിനെ തുടർന്ന്‌ വിനേഷിനെ അയോഗ്യയാക്കിയിരുന്നു. തുടർന്ന്‌ ക്യൂബൻ താരത്തിന്‌ ഫൈനലിലേക്ക്‌ അനുമതി നൽകുകയായിരുന്നു.

അതേസമയം വെള്ളിമെഡൽ സംയുക്തമായി നൽകണമെന്നാവശ്യപ്പെട്ട്‌ വിനേഷ്‌ കായികകോടതിയിൽ പരാതി നൽകി. പരാതിയിൽ ഇന്ന്‌ രാവിലെ കോടതി വാദം കേൾക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top