27 December Friday

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ; കേരളം ഗോവയോട്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


വടക്കഞ്ചേരി (പാലക്കാട്)
ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ കേരളം ഇന്ന് അവസാനമത്സരത്തിൽ ഗോവയെ നേരിടും. വടക്കഞ്ചേരി പന്നിയങ്കര ടിഎംകെ അരീനയിൽ പകൽ മൂന്നരയ്‌ക്കാണ് കളി. രാവിലെ ഏഴരയ്‌ക്ക് തമിഴ്നാട് ഹിമാചൽപ്രദേശിനെ നേരിടും. 

രണ്ട് കളിയും ജയിച്ച് ആറ് പോയിന്റോടെ ഗോവയാണ് ഒന്നാംസ്ഥാനത്ത്. കേരളത്തിനും തമിഴ്നാടിനും മൂന്നു പോയിന്റുണ്ട്. ഹിമാചൽ പ്രദേശിന് പോയിന്റില്ല. ഗോവയ്ക്കെതിരെ വലിയവ്യത്യാസത്തിൽ ജയിച്ചാൽ മാത്രമെ കേരളത്തിന് ഫൈനൽ റൗണ്ടിന് നേരിയ സാധ്യതയുള്ളു. ദുർബലരായ ഹിമാചലിനെതിരെ തമിഴ്നാട് വലിയ ജയം നേടുന്നതും തിരിച്ചടിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top