23 December Monday

മിന്നൽക്കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കൊച്ചി
കായികമേളയുടെ 100 മീറ്ററിൽ മികച്ച പ്രകടനങ്ങൾ അകന്നെങ്കിലും പോരിൽ ആവേശംനിറഞ്ഞു. സീനിയർ ആൺകുട്ടികളിൽ എറണാകുളത്തിന്റെ അൻസ്വാഫ്‌ കെ അഷ്‌റഫ്‌ ചാമ്പ്യനായപ്പോൾ തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ സി വി മുഹമ്മദ്‌ ഷമിൽ 11.042 സെക്കൻഡിൽ രണ്ടാമതെത്തി. കാസർകോട്‌ പട്‌ല ജിഎച്ച്‌എസ്‌എസിലെ അബ്‌ദുള്ള ഷൗനീസാണ്‌ (11.048) മൂന്നാംസ്ഥാനം. സീനിയർ പെൺകുട്ടികളിൽ ജിവി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ ഇ പി രഹ്‌ന രഘുവും (12.62) നാവാമുകുന്ദ സ്‌കൂളിലെ ആദിത്യ അജിയും (12.72) തമ്മിലായിരുന്നു പോരാട്ടം.

ജൂനിയർ ആൺകുട്ടികളിൽ പാലക്കാട്‌ ചിറ്റൂർ ജിഎച്ച്‌എസ്‌എസിന്റെ ജെ നിവേദ്‌കൃഷ്‌ണ (10.98) ചാമ്പ്യനായി. സബ്‌ജൂനിയർ പെൺകുട്ടികളിൽ ഇടുക്കി കാൽവരി മൗണ്ട്‌ സിഎച്ച്‌എസിലെ ദേവപ്രിയ ഷൈബു (13.17) ഒന്നാമതെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top