28 December Saturday

‘ഹാപ്പി ബർത്ത്‌ ഡേ’ അമൽചിത്ര

എസ് ശ്രീലക്ഷ്മിUpdated: Saturday Nov 9, 2024

കൊച്ചി
വിജയട്രാക്കിൽ കേക്ക്‌ മുറിച്ച്‌ പിറന്നാൾ ആഘോഷം. മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസിലെ പത്താംക്ലാസ്‌ വിദ്യാർഥിനിയായ അമൽചിത്രയാണ്‌ പിറന്നാളുകാരി.

ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ സ്വർണം സ്വന്തമാക്കി നിൽക്കുമ്പോൾ അച്ഛൻ സുധീഷ്‌ മൈതാനത്തേക്ക്‌ കേക്കുമായെത്തി. മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്‌ മുറിച്ചു. കൂട്ടുകാരികൾ ‘ഹാപ്പി ബർത്ത്‌ ഡേ’ പാടി. വിജയവേദിയിൽ കേക്ക്‌ മുറിച്ചുള്ള പിറന്നാൾ ആഘോഷം അപൂർവതയായി.

മത്സരദിനം പിറന്നാളാണെന്ന്‌ മനസ്സിലാക്കിയ പരിശീലകരാണ്‌ താരത്തിന്‌ ‘സർപ്രൈസ്‌’ ഒരുക്കിയത്‌. 2.90 മീറ്റർ ചാടിയാണ്‌ സ്വർണം. ഇതുവരെ 2.60 മീറ്റർവരെ ചാടിയിട്ടുള്ള അമൽചിത്രയുടെ മികച്ച പ്രകടനത്തിനും സ്‌റ്റേഡിയം സാക്ഷിയായി. കെ പി അഖിലാണ്‌ പരിശീലകൻ. തൃശൂർ താണിക്കൂടം തള്ളായി  കൂത്തുപറമ്പ് സുധീഷിന്റെയും വിജിതയുടെയും മകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top