22 December Sunday

ഇന്ത്യൻ കൗമാര നിരയ്ക്ക് പരമ്പര ; മലായാളി സ്--പിന്നർ മുഹമ്മദ് ഇനാന്‌ ഏഴ്‌ വിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


ചെന്നൈ
അണ്ടർ 19 ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ പരമ്പരയിൽ ഇന്ത്യക്ക്‌ സമ്പൂർണ ജയം. രണ്ടാം ടെസ്‌റ്റിൽ ഓസ്‌ട്രേലിയയെ ഇന്നിങ്‌സിനും 120 റണ്ണിനുമാണ്‌ തോൽപ്പിച്ചത്‌. ആദ്യ ടെസ്‌റ്റിലും ഇന്ത്യക്കായിരുന്നു ജയം. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്‌റ്റിന്റെ മൂന്നാംദിനം ഇന്ത്യൻ സ്‌പിന്നർമാർ ഓസീസിനെ തീർത്തു. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സിന്‌ ഇറങ്ങിയ ഓസീസ്‌ 95ന്‌ പുറത്തായി.  മലയാളി സ്‌പിന്നർ മുഹമ്മദ്‌ ഇനാൻ രണ്ട്‌ ഇന്നിങ്‌സിലുമായി ഏഴ്‌ വിക്കറ്റെടുത്തു. മറ്റൊരു സ്‌പിന്നർ അൻമോൽജീത്‌ സിങ്‌ ഒമ്പതും.

സ്‌കോർ: ഇന്ത്യ 492; ഓസീസ്‌ 277, 95

ആദ്യ ടെസ്‌റ്റിൽ ഒമ്പത്‌ വിക്കറ്റാണ്‌ ഇനാൻ നേടിയത്‌. തൃശൂർ സ്വദേശിയാണ് ഈ പതിനേഴുകാരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top