ന്യൂഡൽഹി
ഏഷ്യൻ കപ്പ് ഫുട്‌ബോൾ 2027നുള്ള യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് താരതമ്യേന ദുർബലരായ എതിരാളികൾ. 156–-ാം റാങ്കുകാരായ ഹോങ്കോങ്, 161–-ാം സ്ഥാനത്തുള്ള സിംഗപ്പുർ, 185–-ാമതുള്ള ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പിൽ. ഇന്ത്യയുടെ ഫിഫ റാങ്കിങ് 127 ആണ്. അടുത്തവർഷം മാർച്ച് 25ന് ബംഗ്ലാദേശുമായാണ് ആദ്യകളി. എല്ലാ ടീമുകളും രണ്ടുതവണ സ്വന്തം തട്ടകത്തിലും എതിർതട്ടകത്തിലും ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യൻമാർ സൗദി അറേബ്യ വേദിയാകുന്ന അടുത്ത ഏഷ്യാ കപ്പിന് യോഗ്യത നേടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..