22 December Sunday

ഫ്രാൻസിനും 
ഇറ്റലിക്കും ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


പാരിസ്‌
ബൽജിയത്തെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഫ്രാൻസ്‌ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ വിജയവഴിയിൽ. ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെ പകരക്കാരനായി ഇറങ്ങിയ മത്സരത്തിൽ റണ്ടാൽ കോളോ മുവാനിയും ഉസ്‌മാൻ ഡെംബെലയുമാണ്‌ ഫ്രാൻസിനായി ഗോളടിച്ചത്‌. ആദ്യകളിയിൽ ഇറ്റലിയോട്‌ ഫ്രാൻസ്‌ തോറ്റിരുന്നു. ബൽജിയം ആദ്യഘട്ടത്തിൽ മികച്ച കളി പുറത്തെടുത്തു. എന്നാൽ, അരമണിക്കൂറിൽ ഗോൾ വഴങ്ങിയതോടെ തളർന്നു. മറ്റൊരു മത്സരത്തിൽ ഇസ്രയേലിനെ 2–-1ന്‌ തോൽപ്പിച്ച്‌ ഇറ്റലി ജയം തുടർന്നു. ഡേവിഡെ ഫ്രറ്റേസിയും മോയ്‌സ്‌ കീനും ഇറ്റലിക്കായി ഗോളടിച്ചു. ഗ്രൂപ്പിൽ ഇറ്റലിയാണ്‌ ഒന്നാമത്‌.

മറ്റൊരു മത്സരത്തിൽ നോർവെ എർലിങ്‌ ഹാലണ്ടിന്റെ ഗോളിൽ ഓസ്‌ട്രിയയെ കീഴടക്കി. 2–-1നാണ്‌ ജയം. കളി തീരാൻ 10 മിനിറ്റ്‌ ശേഷിക്കെയായിരുന്നു ഹാലണ്ടിന്റെ ഗോൾ. മാർടിൻ ഒദെഗാർദ് പരിക്കേറ്റ് മടങ്ങിയത് നോർവെയ്-ക്ക് ജയത്തിലും തിരിച്ചടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top