കൊൽക്കത്ത
ഈസ്‌റ്റ് ബംഗാൾ പ്രതിരോധക്കാരൻ അൻവർ അലിയെ നാല് മാസത്തേക്ക് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) വിലക്കി. മോഹൻ ബഗാൻ സൂപ്പർ ജയന്റുമായുള്ള കരാർ നിയമവിരുദ്ധമായി റദ്ദാക്കിയതിനാണ് ശിക്ഷ. ബഗാന് 12.90 കോടി രൂപ നഷ്ടപരിഹാരം നൽകാനും എഐഎഫ്‌എഫിന്റെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടു. അൻവറും ഈസ്‌റ്റ് ബംഗാളും മുൻ ക്ലബ് ഡൽഹി എഫ്‌സിയും ചേർന്നാണ് ഈ തുക ബഗാന് നൽകേണ്ടത്. ഇതിൽ രണ്ട് കോടി ഡൽഹി നൽകിയിരുന്നു. രണ്ട് ടീമുകൾക്കും അടുത്ത രണ്ട് സീസണിലും കളിക്കാരെ രജിസ്‌റ്റർ ചെയ്യാനും കഴിയില്ല.
നാല് വർഷത്തെ കരാറിനാണ് ഇരുപത്തിമൂന്നുകാരൻ ബഗാനിൽ ചേർന്നത്. എന്നാൽ, ഏകപക്ഷീയമായി ബഗാനുമായുള്ള കരാർ റദ്ദാക്കി ഈസ്‌റ്റ് ബംഗാളുമായി ബന്ധപ്പെടുകയായിരുന്നു. അഞ്ചു വർഷ കരാറിലാണ് ഈസ്‌റ്റ് ബംഗാളിൽ ചേർന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..