കൊച്ചി
മധ്യപ്രദേശിലെ നീമച്ചിൽ നടക്കുന്ന പെൺകുട്ടികളുടെ ദേശീയ സബ് ജൂനിയർ ഫുട്‌ബോളിൽ കേരളത്തിന് തകർപ്പൻ ജയം. ജമ്മുകാശ്‌മീരിനെ 12 ഗോളിന് മുക്കി.
ക്യാപ്‌റ്റനായ എറണാകുളത്തിന്റെ മുന്നേറ്റതാരം കെ വി ആലിയ നാല് ഗോളടിച്ചു. എം കെ വാണിശ്രിയും കെ ആർ ശ്രാവന്തിയും രണ്ടു ഗോൾവീതം നേടി. എ എൻ അംന ആലിയ, സി എസ് നക്ഷത്ര, സി ജി ആഷി എന്നിവർ ഓരോഗോൾ കണ്ടെത്തി. ഒരു ദാനഗോളും കിട്ടി. ഡി അനാമിക പരിശീലിപ്പിക്കുന്ന ടീം ഇന്ന് ഗോവയെ നേരിടും. വെള്ളിയാഴ്‌ച ചണ്ഡീഗഢുമായാണ് കളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..