തേഞ്ഞിപ്പലം (മലപ്പുറം)
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം ശ്രദ്ധേയമായത് മീറ്റ് റെക്കോഡിന് അടുത്തെത്തിയ കെ സി സെർവാന്റെ പ്രകടനം. അണ്ടർ 20 ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ 15.73 മീറ്റർ എറിഞ്ഞാണ് കാസർകോടുകാരന്റെ സ്വർണനേട്ടം. 15.75 മീറ്ററാണ് നിലവിലെ റെക്കോഡ്.അഞ്ചിനങ്ങൾ പൂർത്തിയായപ്പോൾ 32 പോയിന്റുമായി എറണാകുളമാണ് മുന്നിൽ. പാലക്കാടാണ് രണ്ടാമത് (25). കോട്ടയം (14), തൃശൂർ (11) ടീമുകൾ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.
അണ്ടർ 20 പെൺകുട്ടികളുടെ ഹാമർത്രോയിൽ ആലപ്പുഴയുടെ ആഷ്‌ലി ത്രേസ്യ (41.04 മീറ്റർ), ലോങ്ജമ്പിൽ എറണാകുളത്തിന്റെ ജാനിസ് ട്രീസ (5.85 മീറ്റർ), 3000 മീറ്ററിൽ എറണാകുളത്തിന്റെ ദേവിക ബെൻ (10 മിനിറ്റ് 45.11 സെക്കൻഡ്), 10000 മീറ്ററിൽ പാലക്കാടിന്റെ കെ കെ അജയ് (34 മിനിറ്റ് 50.02 സെക്കൻഡ്) എന്നിവർ സ്വർണം നേടി.
ഇന്ന് 31 ഫൈനൽ നടക്കും. 96 ഇനങ്ങളിലാണ് മത്സരം.ഞായറാഴ്--ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..