22 December Sunday

സംസ്ഥാന ജൂനിയർ മീറ്റ് ; പാലക്കാടൻ കുതിപ്പ്‌

ജിജോ ജോർജ്‌Updated: Saturday Oct 12, 2024

അണ്ടർ 20 പെൺകുട്ടികളുടെ ഡിസ്--കസ് ത്രോയിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടുന്ന 
കാസർകോടിന്റെ അഖില രാജു / ഫോട്ടോ: ബിനുരാജ്


തേഞ്ഞിപ്പലം
നാല് മീറ്റ് റെക്കോഡുകൾ പിറന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാംദിനത്തിൽ പാലക്കാടിന്റെ കുതിപ്പ്. 36 ഇനങ്ങൾ പൂർത്തിയായപ്പോൾ 157 പോയിന്റുമായാണ്‌ പാലക്കാട് മുന്നിട്ടുനിൽക്കുന്നത്. 113 പോയിന്റോടെ എറണാകുളമാണ് രണ്ടാമത്. മലപ്പുറം(106) മൂന്നാമതും കോട്ടയം നാലാമതുമാണ്.

അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ അർജുൻ പ്രദീപ് (47.45 സെ.), അണ്ടർ 20 പെൺകുട്ടികളുടെ  ഡിസ്കസ് ത്രോയിൽ അഖില രാജു (46.52മീ), ആൺകുട്ടികളുടെ അണ്ടർ 18ൽ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ കിരൺ (13.80 മീ.), 4 x 400 മിക്സഡ് റിലേയിൽ കോട്ടയം ടീം (3:42.88 സെ.) എന്നിവർ മീറ്റ് റെക്കോഡുകൾ സ്ഥാപിച്ചു. മൂന്നാംദിവസമായ ഇന്ന് 100 മീറ്റർ ഉൾപ്പെടെ 31 ഫൈനൽ നടക്കും. മീറ്റ് നാളെ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top