ഭുവനേശ്വർ
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിലൂടെ മലയാളികളുടെ മനംകവർന്ന ബ്രസീൽ മുന്നേറ്റക്കാരൻ ദോറിയൽടൺ ഗോമസ് ഇനി ഐഎസ്‌എല്ലിൽ പന്തുതട്ടും. ഒഡിഷ എഫ്‌സിയുമായി മുപ്പത്തിനാലുകാരൻ കരാറിലെത്തി. പരിക്കേറ്റ് പുറത്തായ റോയ് കൃഷ്ണയ്‌ക്കുപകരമാണ് ദോറിയൽടണെ ഒഡിഷ സ്വന്തമാക്കിയത്. സൂപ്പർ ലീഗിലെ മികച്ച ഗോളടിക്കാരനുള്ള സുവർണ പാദുകം നേടിയ താരം ഫോഴ്‌സ കൊച്ചിക്കായാണ് കളിച്ചത്. ഏഴ് ഗോളടിച്ചു. സൂപ്പർ ലീഗിൽനിന്ന് ഐഎസ്‌എൽ കളിക്കുന്ന ആദ്യ കളിക്കാരനെന്ന സവിശേഷതയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..