മസ്‌കത്ത്
വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് രണ്ടാം ജയം. മലേഷ്യയെ അഞ്ചുഗോളിന് തോൽപ്പിച്ചു. ദീപിക ഹാട്രിക് നേടി. വൈഷ്‌ണവി ഫാൽകെയും കനിക സിവാചും പട്ടിക തികച്ചു. ആദ്യമത്സരത്തിൽ ബംഗ്ലദേശിനെ 13 ഗോളിന് തകർത്തിരുന്നു. ഗ്രൂപ്പിൽ ആദ്യ രണ്ടുസ്ഥാനക്കാരായ ചൈനയും ഇന്ത്യയും ഇന്ന് ഏറ്റുമുട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..