23 December Monday

ഐ ലീഗ്‌ ഫുട്‌ബോൾ : ഗോകുലം ഇന്ന്‌ ചെന്നൈ സിറ്റിയോട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


കോയമ്പത്തൂർ
ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി ഇന്ന്‌ ചാമ്പ്യൻമാരായ ചെന്നൈ സിറ്റിയുമായി ഏറ്റുമുട്ടും. കോയമ്പത്തൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ കളി.

സ്വന്തം തട്ടകത്തിൽ ഗോകുലം ചെന്നെ സിറ്റിയോട്‌ 2–-3ന്‌ തോറ്റിരുന്നു. 10 കളിയിൽ 14 പോയിന്റുമായി ചെന്നൈ അഞ്ചും ഗോകുലം ആറും സ്ഥാനത്താണ്‌. ഇന്ന്‌ ജയിക്കുന്നവർ ലീഗിൽ രണ്ടാമതെത്തും.

നെരോക എഫ്‌സിയും ഇന്ത്യൻ ആരോസും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. ഐസ്വാൾ എഫ്‌സി രണ്ട്‌ ഗോളിന്‌ ട്രാവു എഫ്‌സിയെ തോൽപ്പിച്ചു. അടുത്തവർഷം മുതൽ രണ്ട്‌ കോർപറേറ്റ്‌ ടീമുകളെ കളിപ്പിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ യോഗത്തിൽ ധാരണയായി. രജിസ്‌റ്റർ ചെയ്യുന്ന കളിക്കാരുടെ എണ്ണം 35ൽനിന്ന്‌ 30 ആക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top