22 December Sunday

ദക്ഷിണേഷ്യൻ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ ; ഇന്ത്യക്ക്‌ 
മൂന്ന്‌ 
സ്വർണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


ചെന്നൈ
ദക്ഷിണേഷ്യൻ ജൂനിയർ (അണ്ടർ 20) അത്‌ലറ്റിക്‌ മീറ്റിൽ ഇന്ത്യക്ക്‌ മൂന്നു സ്വർണം.  വനിതകളുടെ ഹൈജമ്പിൽ 1.80 മീറ്റർ ചാടി പൂജ മീറ്റ്‌ റെക്കോഡോടെ സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ ഷോട്ട്‌പുട്ടിൽ ആദ്യ രണ്ടുസ്ഥാനവും ഇന്ത്യക്കാണ്‌. സിദ്ധാർഥ്‌ ചൗധരിയും (19.19 മീറ്റർ) അനുരാഗ സിങ്ങും (18.91) മീറ്റ്‌ റെക്കോഡ്‌ മറികടന്നു. വനിതകളുടെ 100 മീറ്ററിൽ 1–-2 ഫിനിഷ്‌ നടത്തി. അഭിനയ രാജരാജൻ 11.77 സെക്കൻഡിൽ വേഗക്കാരിയായി. വി സുധീക്ഷ രണ്ടാമതെത്തി.

പുരുഷന്മാരിൽ ശ്രീലങ്കയുടെ വിജെസിംഗെയാണ്‌ വേഗക്കാരൻ. 10.41 സെക്കൻഡിലാണ്‌ 100 മീറ്റർ പൂർത്തിയാക്കിയത്‌. മൃത്യു ജയറാം ഇന്ത്യയ്‌ക്ക്‌ വെങ്കലം സമ്മാനിച്ചു. 800 മീറ്ററിലും ലങ്കയ്‌ക്കാണ്‌ സ്വർണം. പുരുഷന്മാരിൽ ഷവിന്ദു അവിഷ്‌കയും വനിതകളിൽ അഭിഷേക പ്രേമാസിരിയും ഒന്നാമതെത്തി. ഇന്ത്യയുടെ വിനോദ്‌കുമാർ വെള്ളിയും ബൊപ്പണ്ണ ക്ലാപ്പ വെങ്കലവും കരസ്ഥമാക്കി. വനിതകളിൽ ലക്ഷ്‌മിപ്രിയ കിസാന്‌ വെള്ളിയുണ്ട്‌.

ഇന്ത്യയുടെ 60 അംഗ ടീമിൽ മൂന്ന്‌ മലയാളികളുണ്ട്‌. പി അഭിരാം (400 മീറ്റർ, 4 x 400 മീറ്റർ റിലേ), സാന്ദ്രമോൾ സാബു (400 മീറ്റർ, 4 x 400 റിലേ), ജുവൽ തോമസ്‌ (ഹൈജമ്പ്‌) എന്നിവരാണ്‌ ടീമിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top